ട്വിറ്ററിനെ മറികടക്കുമോ?, ത്രെഡ്‌സ് അവതരിപ്പിച്ച് മെറ്റ, നാലുമണിക്കൂറിനകം സൈന്‍ അപ്പ് ചെയ്തത് 50ലക്ഷം പേര്‍

ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും
ത്രെഡ്സ് ലോ​ഗോ
ത്രെഡ്സ് ലോ​ഗോ

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് മുന്‍നിരയിലുള്ള ട്വിറ്ററിനെതിരെ മത്സരിക്കാന്‍ ഉറപ്പിച്ച് മെറ്റ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ത്രെഡ്‌സ് എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം ട്രെന്‍ഡായിരിക്കുകയാണ്. നാലുമണിക്കൂറിനകം 50 ലക്ഷം പേരാണ് ഇതില്‍ സൈന്‍ അപ്പ് ചെയ്തത്. രണ്ടു മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേര്‍ ത്രെഡ്‌സിന്റെ ഭാഗമായതായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

ഇന്‍സ്റ്റഗ്രാമുമായി കണക്ട് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ പ്ലാറ്റ്‌ഫോമിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡാണ് ആപ്പിന്റെ പ്രത്യേകത. ട്വിറ്ററിന്റെ ഉപയോക്താക്കളുടെ എണ്ണത്തിനൊപ്പം എത്താന്‍ ഇന്‍സ്റ്റഗ്രാമിലെ നാലിലൊന്ന് പേര്‍ ഇതില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുറച്ചുനാളുകള്‍ക്കകം ത്രെഡ്‌സ് മുന്‍നിരയില്‍ എത്തുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. '100 കോടിയിലധികം ഉപയോക്താക്കള്‍ ഉള്ള പ്ലാറ്റ്‌ഫോമായി മാറ്റുകയാണ് ലക്ഷ്യം. ട്വിറ്ററിനും ഇത്തരത്തില്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഇതിലേക്ക് എത്താന്‍ സാധിച്ചില്ല. എന്നാല്‍ ഞങ്ങള്‍ക്ക് ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ'- സക്കര്‍ബര്‍ഗ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com