ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍; ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും 

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ സുപ്രീംകോടതി വിധി പ്രകാരം ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ലഭിക്കാന്‍ സുപ്രീംകോടതി വിധി പ്രകാരം ഹയര്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് മൂന്ന് തവണയാണ് സമയം നീട്ടി നല്‍കിയത്. അതിനാല്‍ ഇനി ഇപിഎഫ്ഒ സമയം നീട്ടി നല്‍കുമോ എന്ന് വ്യക്തമല്ല. 

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് തീയതി നീട്ടി നല്‍കണമെന്ന് ചില തൊഴിലുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ സമയം നീട്ടി നല്‍കിയത്. ഇതുവരെ 18ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായാണ് വിവരം. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് നേടിയെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com