ഇതാ ഈ വര്‍ഷം വാട്‌സ്ആപ്പ് അവതരിപ്പിച്ച  ഏഴ് കിടിലന്‍ ഫീച്ചറുകള്‍; അറിയേണ്ടതെല്ലാം 

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 2023ല്‍ ഇതുവരെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സാങ്കേതികവിദ്യ രംഗത്ത് വരുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്ലാറ്റ്‌ഫോമിനെയും ഉപഭോക്തൃ സൗഹൃദമാക്കാനും ലക്ഷ്യമിട്ടാണ് ഫീച്ചറുകള്‍. 2023ല്‍ ഇതുവരെ അവതരിപ്പിച്ച ഫീച്ചറുകളില്‍ പ്രധാനപ്പെട്ട ഏഴെണ്ണം പരിശോധിക്കാം.

വാട്‌സ്ആപ്പ് ഇന്‍ മള്‍ട്ടിപ്പിള്‍ ഡിവൈസ്:

ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറുകളില്‍ ഏറെ ശ്രദ്ധ നേടിയത്. ഒരേസമയം നാലു ഫോണുകളില്‍ വരെ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. പുതിയ ഫോണില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണ്‍ നമ്പര്‍ നല്‍കി നിലവിലെ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതാണ് ക്രമീകരണം. വലതുവശത്തുള്ള ത്രീ ഡോട്ട്‌സ് ടാപ്പ് ചെയ്ത ശേഷം 'Link to existing account ' തെരഞ്ഞെടുത്ത ശേഷമാണ് മുന്നോട്ടുപോകേണ്ടത്. തുടര്‍ന്ന് ആദ്യ ഫോണില്‍ നിന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മുന്നോട്ടുപോകുന്നതോടെ, നടപടികള്‍ പൂര്‍ത്തിയാവുന്ന തരത്തിലാണ് സജ്ജീകരണം.

2. ചാറ്റ് ലോക്ക്:  

സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷ കണക്കിലെടുത്തുമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാറ്റുകള്‍ മറ്റുള്ളവര്‍ കാണാത്തവിധം മറച്ചുപിടിക്കാന്‍ സഹായിക്കുന്നതാണ് ചാറ്റ് ലോക്ക് ഫീച്ചര്‍. പ്രൊഫൈല്‍ ഇന്‍ഫോയില്‍ കയറി വേണം ചാറ്റ് ലോക്ക് ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍. ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ചാറ്റ് ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

3. എഡിറ്റ് മെസേജ്:  

അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. ടെലിഗ്രാമിലെ പോലെ അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്ത് മാറ്റം വരുത്താന്‍ കഴിയുന്ന പോലെയാണ് ക്രമീകരണം. എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന മെസേജ് ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം വലതുവശത്തെ ത്രീ ഡോട്ട്‌സ് മെനുവില്‍ നിന്ന് എഡിറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. മാറ്റങ്ങള്‍ വരുത്തിയ ശേഷം ടിക് നല്‍കുന്നതോടെ എഡിറ്റ് പൂര്‍ത്തിയാകും. എഡിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മെസേജ് അയച്ച് പതിനഞ്ച് മിനിറ്റിനകം ചെയ്യണം. 

4. ഷെയര്‍ ഹൈ ക്വാളിറ്റി ഫോട്ടോസ്:

നല്ല ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ അതേ ഗുണമേന്മയോടെ തന്നെ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയുന്നവിധമാണ് ഈ ഫീച്ചര്‍. വാട്‌സ്ആപ്പ് സെറ്റിങ്ങ്‌സില്‍ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്ത ശേഷം മീഡിയ അപ്ലോഡ് ക്വാളിറ്റിയില്‍ ബെസ്റ്റ് ക്വാളിറ്റി ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. 

5. വീഡിയോ റെക്കോര്‍ഡിങ് മോഡ്: 

നേരത്തെ ക്യാമറ സെക്ഷനിലെ ഷട്ടര്‍ ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ഹോള്‍ഡ് ചെയ്ത് പിടിക്കുമ്പോഴാണ് വീഡിയോ റെക്കോര്‍ഡിങ് ആകുന്നത്. വീഡീയോ റെക്കോര്‍ഡിങ്ങിന് മാത്രമായി ഒരു പ്രത്യേക ബട്ടണ്‍ നല്‍കിയതാണ് പുതിയ പരിഷ്‌കാരം. 

6. വോയ്‌സ് സ്റ്റാറ്റസ്: 

വോയ്‌സ് മെസേജുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റായി ഇടാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. വാട്‌സ്ആപ്പിലെ സ്റ്റാറ്റസ് ടാബിലെ പെന്‍സില്‍ ഐക്കണ്‍ തെരഞ്ഞെടുത്തശേഷം മൈക്രോഫോണ്‍ ടാപ്പ് ചെയ്ത് വോയ്‌സ് റെക്കോര്‍ഡ് ചെയ്ത ശേഷം ഷെയര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

സ്റ്റാറ്റസ് ലിങ്ക് പ്രിവ്യൂ: 

സ്റ്റാറ്റസ് ആയി ഇടാന്‍ പോകുന്ന ലിങ്കിന്റെ പ്രിവ്യൂ നോക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com