മകളുടെ ഭാവി സുരക്ഷിതമാക്കണോ?, ദിവസവും 75 രൂപ മാറ്റിവെയ്ക്കൂ; 14 ലക്ഷം രൂപ സമ്പാദിക്കാം, പ്ലാന്‍ അറിയാം 

പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസി അവതരിപ്പിച്ച സേവിങ്‌സ് പ്ലാനാണ് എല്‍ഐസി കന്യാദാന്‍ പോളിസി
എല്‍ഐസി, ഫയല്‍ ചിത്രം
എല്‍ഐസി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസി അവതരിപ്പിച്ച സേവിങ്‌സ് പ്ലാനാണ് എല്‍ഐസി കന്യാദാന്‍ പോളിസി. മകളുടെ കല്യാണം, വിദ്യാഭ്യാസം ഉള്‍പ്പെടെ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാതാപിതാക്കള്‍ക്കായാണ് ഈ പ്ലാന്‍ കൊണ്ടുവന്നത്. പ്ലാനിന്റെ പ്രത്യേകതകള്‍ നോക്കാം:

1. പ്ലാനില്‍ ചേര്‍ന്ന് 25 വര്‍ഷം കഴിഞ്ഞാല്‍ നോമിനിക്ക് 27 ലക്ഷം രൂപ വരെ ലഭിക്കാം

2. ദിവസം 75 രൂപ വീതം മാറ്റിവെയ്ക്കുകയാണെങ്കില്‍ 25 വര്‍ഷം കഴിഞ്ഞാല്‍ മകളുടെ വിവാഹത്തിന് 14 ലക്ഷം രൂപ വരെ സ്വരൂക്കൂട്ടാന്‍ സാധിക്കും.

3. ഈ പോളിസി പൂര്‍ണമായി നികുതി രഹിതമാണ്.

4. വാഹനാപകടത്തില്‍ ഗുണഭോക്താവ് മരിച്ചുപോകുകയാണെങ്കില്‍, കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കും

5. സ്വാഭാവിക കാരണങ്ങളാല്‍ ആണ് മരണമെങ്കില്‍ അഞ്ചുലക്ഷം രൂപ മരണാനന്തര ധനസഹായമായി ലഭിക്കും

6. വര്‍ഷംതോറും ബോണസ് ലഭിക്കും

7. വാര്‍ഷികം, അര്‍ധ വാര്‍ഷികം, ത്രൈമാസം, പ്രതിമാസം എന്നിങ്ങനെ വിവിധ രീതിയില്‍ പ്രീമിയം അടയ്ക്കാനുള്ള സൗകര്യമുണ്ട്

8. തുടര്‍ച്ചയായി മൂന്ന് വര്‍ഷം പ്രീമിയം അടച്ചാല്‍ പോളിസി ലൈവ് ആകും. തുടര്‍ന്ന് പോളിസി ഉപയോഗിച്ച് വായ്പ എടുക്കാവുന്നതുമാണ്.

9. പ്രവാസികള്‍ അടക്കം എല്ലാവര്‍ക്കും മകളുടെ ഭാവിയിലെ കല്യാണ ആവശ്യത്തിനായി പോളിസിയില്‍ ചേരാവുന്നതാണ്.

10. പോളിസി കാലാവധി തീരുന്നതിന് മുന്‍പ് പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള പ്രീമിയം അടയ്ക്കുന്നതില്‍ നിന്ന് കുടുംബത്തെ ഒഴിവാക്കും. ഇതിന് പുറമേ കുടുംബത്തിന് ഓരോ വര്‍ഷവും ഒരുലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും.

13 വര്‍ഷമാണ് കുറഞ്ഞ കാലാവധി. ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ പ്ലാനില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com