ഇനി സ്മാര്‍ട്ട് വാച്ചുകളിലും വാട്‌സ്ആപ്പ് ഉപയോഗിക്കാം; വിശദാംശങ്ങള്‍ 

സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും
സ്മാർട്ട് വാച്ച്, ട്വിറ്റർ
സ്മാർട്ട് വാച്ച്, ട്വിറ്റർ

സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. അത്രമാത്രം ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു വാട്‌സ്ആപ്പ്. സ്മാര്‍ട്ട് വാച്ചുകള്‍ ഇനി കൂടുതല്‍ സ്മാര്‍ട്ട് ആവാന്‍ പോകുകയാണ്. ഫോണ്‍ എടുക്കാന്‍ മറന്നാലും കുഴപ്പമില്ല. സ്മാര്‍ട്ട് വാച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ അതുവഴി വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു. 

സ്മാര്‍ട്ട് വാച്ചുകളെ ഉദ്ദേശിച്ച് വാട്‌സ്ആപ്പ് പുതിയ ആപ്പ് അവതരിപ്പിച്ചതോടെയാണ് പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. എന്നാല്‍ ഒരു ഉപാധിയുണ്ട്. വിയര്‍ ഒഎസ് ത്രീ അല്ലെങ്കില്‍ പുതിയ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകളില്‍ മാത്രമാണ് വാട്‌സആപ്പ് അവതരിപ്പിച്ച പുതിയ ആപ്പ് പ്രവര്‍ത്തിക്കുകയുള്ളൂ. കൂടാതെ ഇത്തരം വാച്ചുകളില്‍ ഇ- സിം സപ്പോര്‍ട്ട് ചെയ്യുക കൂടി വേണം.

ഇത്തരത്തിലുള്ള സ്മാര്‍ട്ട് വാച്ചുകളില്‍ പുതിയ വാട്‌സ്ആപ്പ് ആപ്പ് ഉണ്ടെങ്കില്‍ ഫോണില്ലെങ്കിലും വാട്‌സ്ആപ്പിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കും. വാട്‌സ്ആപ്പില്‍ കൂടുതലായി ആശ്രയിക്കുന്ന ടെക്‌സ്റ്റ് മെസേജും വോയ്‌സ് മെസേജും ഇതുവഴി അയക്കാന്‍ കഴിയും. ഇമോജികളിലൂടെ മറുപടി നല്‍കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഗാലക്‌സി വാച്ച് ഫോര്‍ സീരിസ്, വാച്ച് ഫൈവ് സീരിസ്, ഗൂഗിള്‍ പിക്‌സല്‍ വാച്ച് തുടങ്ങിയവയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com