നിരത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിറയും?; ഗുജറാത്തില്‍ വമ്പന്‍ ലിഥിയം ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്, 13,000 കോടി രൂപ ചെലവ്

ഗുജറാത്തില്‍ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ ഗ്രൂപ്പ് കരാറില്‍ ഒപ്പിട്ടു. 13,000 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി.

ടാറ്റ ഗ്രൂപ്പിന്റെ ഉപക്കമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ഗുജറാത്ത് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. 20 ജിഗാവാട്ട് ഹവര്‍ ശേഷിയുള്ള പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിലൂടെ നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് മുന്‍നിര സംസ്ഥാനമായി ഗുജറാത്ത് മാറും.  ടാറ്റ ഗ്രൂപ്പിന്റെ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ്് റോവര്‍ ബ്രിട്ടനില്‍ ഇവി ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം വന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com