'ഞാന്‍ മോദിയുടെ ആരാധകന്‍'; ടെസ്ലയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കും: ഇലോണ്‍ മസ്‌ക്- വീഡിയോ 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്
മോദി- മസ്‌ക് കൂടിക്കാഴ്ച, ഓള്‍ ഇന്ത്യ റേഡിയോ
മോദി- മസ്‌ക് കൂടിക്കാഴ്ച, ഓള്‍ ഇന്ത്യ റേഡിയോ

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. താന്‍ മോദിയുടെ ആരാധകനാണ് എന്ന് പറഞ്ഞ ഇലോണ്‍ മസ്‌ക്്, ഇന്ത്യയില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യണമെന്ന് മോദി ആഗ്രഹിക്കുന്നതായും പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി.

'പ്രധാനമന്ത്രിയുമായുള്ള ഒരു മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. അവസരങ്ങള്‍ക്കായി രാജ്യം തുറക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.  പുതിയ കമ്പനികളെ പിന്തുണയ്ക്കാനും അത് ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്കായി ശരിയായ കാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഞാന്‍ മോദിയുടെ ആരാധകനാണ്.'- ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍.

ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം. 'ടെസ്ല ഇന്ത്യയില്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് കഴിയുന്നത്ര വേഗത്തില്‍ ചെയ്യും'- ഇലോണ്‍ മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com