അന്താരാഷ്ട്ര യോ​ഗാദിനം ഇന്ന്; യുഎൻ ആസ്ഥാനത്ത് പരിപാടിക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

യോ​ഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും
അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം സ്വീകരിക്കുന്നു, പിടിഐ
അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ സമൂഹം സ്വീകരിക്കുന്നു, പിടിഐ
Updated on: 
1 min read

ന്യൂയോർക്ക്: അന്താരാഷ്ട്ര യോ​ഗാദിനം ഇന്ന്. യോ​ഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ യോ​ഗാദിനാചരണ പരിപാടികൾ നടത്തും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മോദിക്ക് വൻ സ്വീകരണം നൽകി. ന്യൂയോർക്കിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകിയാണ് വരവേറ്റത്. 24 വരെയാണു സന്ദർശനം. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകീട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈ‍ഡനുമായി കൂടിക്കാഴ്ച നടത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

rahul gandhi
cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
X

FOLLOW US

ON GOOGLE DISCOVER