പേര് സെര്‍ച്ച് ചെയ്ത് കോമൺ ഗ്രൂപ്പുകള്‍ കണ്ടെത്താം; പുതിയ രണ്ടു വാട്‌സ്ആപ്പ് ഫീച്ചറുകള്‍, വിശദാംശങ്ങള്‍ 

ചര്‍ച്ചകള്‍ ക്രിയാത്മകമാക്കുന്നതിന് ഗ്രൂപ്പ് സെറ്റിങ്‌സില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിവരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ ക്രിയാത്മകമാക്കുന്നതിന് ഗ്രൂപ്പ് സെറ്റിങ്‌സില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിവരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ . അടുത്തിടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രണ്ടു ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

ഇതില്‍ ഒന്ന് ഗ്രൂപ്പില്‍ ആരെല്ലാം അംഗമാകണമെന്നതില്‍ അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. ലിങ്ക് വഴി ഇന്‍വൈറ്റ് ചെയ്ത് അംഗമാകുന്നത് അടക്കം വിവിധ മാര്‍ഗങ്ങളിലൂടെ ഗ്രൂപ്പിന്റെ ഭാഗമാകുന്നത് നിയന്ത്രിക്കാന്‍ പുതിയ ഫീച്ചര്‍ വഴി അഡ്മിന് സാധിക്കും.

പൊതുവായുള്ള ഗ്രൂപ്പുകള്‍ ഏതെല്ലാം ആണെന്ന് കണ്ടെത്താന്‍ സഹായിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചറായ കോമണ്‍ ഗ്രൂപ്പ്‌സ് ഫീച്ചര്‍. കോണ്‍ടാക്ട് നെയിം ഉപയോഗിച്ച് സെര്‍ച്ച് ചെയ്ത് രണ്ടു പേര്‍ അംഗങ്ങളായിട്ടുള്ള പൊതുവായ ഗ്രൂപ്പുകള്‍ ഏതെല്ലാം ആണെന്ന് കണ്ടെത്താന്‍ ഇതുവഴി സാധിക്കും. കൂട്ടുകാര്‍, ബന്ധുക്കള്‍ തുടങ്ങി ഉപയോക്താവുമായി അടുപ്പമുള്ളവരും ഉപയോക്താവും പൊതുവായി അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന വിധമാണ് ഇതില്‍ ക്രമീകരണം. നിരവധി ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ ഏത് ഗ്രൂപ്പിലാണ് മുന്‍പ് മെസേജ് ചെയ്തത് എന്ന് കണ്ടെത്താന്‍ ഇതുവഴി സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com