ഒരേ സമയം എട്ടുപേരെ വരെ വീഡിയോ കോള്‍ ചെയ്യാം, 32 പേരുമായി ഓഡിയോ കോള്‍; ഡെസ്‌ക് ടോപ്പില്‍ പുതിയ വാട്‌സ്ആപ്പ് ഫീച്ചര്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. 

ഡെസ്‌ക് ടോപ്പ് പതിപ്പില്‍ വാട്‌സ്ആപ്പ് കൊണ്ടുവന്ന ഫീച്ചര്‍ ഇക്കൂട്ടത്തില്‍ പുതിയതാണ്.  ഗ്രൂപ്പ് വീഡിയോ കോള്‍ സേവനം മെച്ചപ്പെടുത്തി കൊണ്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഒരേ സമയം എട്ടുപേരെ വരെ വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്നതാണ് അപ്‌ഡേഷന്‍. ഇതിന് പുറമേ 32 പേരെ വരെ ഒരേ സമയം വോയ്‌സ് കോള്‍ ചെയ്യാന്‍ കഴിയുന്നവിധവുമാണ് പരിഷ്‌കാരം. 

സ്വകാര്യത സംരക്ഷിച്ച് കൊണ്ടാണ് സേവനം പരിഷ്‌കരിച്ചിരിക്കുന്നത്.പുതിയ ഫീച്ചറിന്റെ സേവനം ലഭിക്കുന്നതിന് മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് പതിപ്പിലേക്ക് മാറാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com