രാജ്യാന്തര നമ്പറുകളില്‍ നിന്ന് നിരന്തരം അജ്ഞാത കോളുകള്‍, എടുത്താല്‍ പണം നഷ്ടപ്പെടാമെന്ന് മുന്നറിയിപ്പ്; ബ്ലോക്ക് ചെയ്യുന്ന വിധം

വാട്‌സ്ആപ്പില്‍ രാജ്യാന്തര നമ്പറുകളിൽ നിന്ന് അജ്ഞാത കോളുകള്‍ ലഭിക്കുന്നതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ രാജ്യാന്തര നമ്പറുകളിൽ നിന്ന് അജ്ഞാത കോളുകള്‍ ലഭിക്കുന്നതായി പരാതി. +84, +62, +60 തുടങ്ങി വിവിധ നമ്പറുകളില്‍ ആരംഭിക്കുന്ന രാജ്യാന്തര കോളുകള്‍ക്കെതിരെ നിരവധി പരാതികളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ നല്‍കിയിരിക്കുന്നത്.

മലേഷ്യ, കെനിയ, വിയറ്റ്‌നാം, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഐഎസ്ഡി കോളുകള്‍ വരുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കോളുകള്‍ വരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടുമുതല്‍ നാലു തവണ വരെ കോളുകള്‍ വരാറുണ്ട് എന്ന തരത്തിലാണ് പരാതികള്‍. പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്കാണ് രാജ്യാന്തര നമ്പറുകളില്‍ നിന്ന് കൂടുതല്‍ കോളുകള്‍ വരുന്നത്.

ഇത്തരം കോളുകളില്‍ പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന ലിങ്കുകളിലോ സന്ദേശങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചിലപ്പോള്‍ ഇത്തരം ലിങ്കുകളില്‍ മാല്‍വെയര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് ഫോണിലെ ഡേറ്റ ചോര്‍ത്താനും പണം തട്ടിയെടുക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

ഇത്തരം കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമാണ് വാട്‌സ്ആപ്പ് നിര്‍ദേശിക്കുന്നത്. സെറ്റിങ്‌സില്‍ കയറി മോര്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് എളുപ്പം നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. പ്രൈവസി ടാപ്പ് ചെയ്ത ശേഷം ബ്ലോക്ക്ഡ് കോണ്‍ടാക്ട്‌സ് എടുക്കുക. ആഡ് ബട്ടണ്‍ അമര്‍ത്തി ബ്ലോക്ക് ചെയ്യേണ്ട നമ്പര്‍ നല്‍കി നമ്പര്‍ ബ്ലോക്ക് ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com