ഫോണ്‍ ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നുണ്ടോ?, സ്വകാര്യ സന്ദേശങ്ങള്‍ ഹൈഡ് ചെയ്യാം; പുതിയ ഫീച്ചര്‍- വീഡിയോ 

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ചാറ്റുകള്‍ പ്രൈവറ്റ് ഫോള്‍ഡറിലേക്ക് മാറ്റി സ്വകാര്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇത്തരം ഫോള്‍ഡറുകള്‍ പാസ്വേര്‍ഡോ, ബയോമെട്രിക്ക് വിശദാംശങ്ങളോ വഴി മാത്രമേ തുറക്കാന്‍ സാധിക്കൂ.

വ്യക്തിഗത ചാറ്റുകള്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളും ഇത്തരത്തില്‍ രഹസ്യമാക്കിവെയ്ക്കാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഇത്തരം ലോക്ക്ഡ് ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കില്ല. അതായത് മെസേജ് പ്രിവ്യൂ തെളിയില്ല എന്ന് അര്‍ത്ഥം.

മറ്റുള്ളവര്‍ക്ക് ഫോണ്‍ കൈമാറുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. അടുപ്പമുള്ളവരുമായുള്ള സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

ഗ്രൂപ്പ്, കോണ്‍ടാക്ട് നെയിമുകളില്‍ ടാപ്പ് ചെയ്ത് വേണം ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍. തുടര്‍ന്ന് ചാറ്റ് ലോക്ക് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. കോണ്‍ടാക്ട് ഡീറ്റെയില്‍സ് പേജിന് താഴെയാണ് ചാറ്റ് ലോക്ക് ഓപ്ഷന്‍. ബയോമെട്രിക് വിശദാംശങ്ങള്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചാണ് ചാറ്റുകള്‍ ലോക്ക് ചെയ്യേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com