ഇന്ത്യയ്ക്ക് പുറത്ത് ഏഴുലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് നികുതി ഇല്ല; പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടം

വിദേശത്ത് ഒരു സാമ്പത്തിക വര്‍ഷം രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ചുമത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിദേശത്ത് ഒരു സാമ്പത്തിക വര്‍ഷം രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ചുമത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ജൂലൈ ഒന്നുമുതല്‍ ഇത്തരം ചെലവഴിക്കലിന് സ്രോതസ്സില്‍ നിന്ന് 20 ശതമാനം നികുതി പിരിക്കുമെന്ന വാര്‍ത്തകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നികുതി പിരിക്കുന്നതിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ അയവുവരുത്തിയത്. 

അതേസമയം ഒരു സാമ്പത്തികവര്‍ഷം വിദേശരാജ്യങ്ങളിലെ ഇടപാടുകള്‍ ഏഴുലക്ഷത്തിന് മുകളില്‍ എത്തിയാല്‍ ടിസിഎസ് ആയി 20 ശതമാനം നികുതി ചുമത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതായത് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ പരിധിയില്‍ വരുമെന്ന് അര്‍ത്ഥം. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.

കഴിഞ്ഞ ബജറ്റിലാണ് ടിസിഎസ് ഉയര്‍ത്തിയത്. അഞ്ചുശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. എന്നാല്‍ വിദേശത്തുള്ള പഠനം, ചികിത്സ എന്നിവയ്ക്ക് വരുന്ന ചെലവഴിക്കലിന് നികുതി ചുമത്തുന്നത് നിലവിലെ രീതിയില്‍ തന്നെ തുടരും. അതായത് ഏഴുലക്ഷം രൂപയ്ക്ക് മുകളില്‍ ടിസിഎസ് അഞ്ചുശതമാനമായി തന്നെ തുടരും. ദിവസങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ചെലവഴിക്കുന്നതിന് ജൂലൈ ഒന്നുമുതല്‍ 20 ശതമാനം നികുതി ചുമത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴുലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ഇല്ലായെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com