മെസേജ് ടാപ്പ് ചെയ്യുകയെ വേണ്ടു, ഡിലീറ്റും ഫോര്‍വേര്‍ഡും അടക്കം കോണ്‍ടെക്‌സ്റ്റ് മെനു തെളിഞ്ഞുവരും; പുതിയ ഫീച്ചര്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് മെസേജ് മെനു ഫീച്ചര്‍. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ സമാനമായ ഫീച്ചര്‍ ലഭ്യമാണ്. ഇത് ആന്‍ഡ്രോയിഡിലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുറച്ചുപേരിലേക്ക് ഈ ഫീച്ചര്‍ എത്തിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.23.11.4നായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

മെസേജ് ടാപ്പ് ചെയ്യുമ്പോള്‍ മുകളില്‍ ഇമോജി ബാറും താഴെ വിവിധ ഫീച്ചറുകള്‍ അടങ്ങിയ മെനുവും തെളിഞ്ഞ് വരുന്ന തരത്തിലാണ് പുതിയ സംവിധാനം. ഡിലീറ്റ്, ഫോര്‍വേര്‍ഡ്, റിപ്ലേ അടക്കം കോണ്‍ടെക്‌സ്റ്റ് മെനുവാണ് മെസേജിന് താഴെ തെളിയുക. മുകളില്‍ വിവിധ ഇമോജികളാണ് പ്രത്യക്ഷപ്പെടുക. 

ഇതുവഴി വാട്‌സ്ആപ്പ് ഉപയോഗം കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. എല്ലാ ഓപ്ഷനുകളും ഒരു കുടക്കീഴില്‍ വരുന്നത് ആന്‍ഡ്രോയിഡ് ഇന്റര്‍ഫെയ്‌സ് കൂടുതല്‍ ആകര്‍ഷണീയമാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com