വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ നിറംമാറ്റാം, ബ്ല്യൂ നിറത്തിലും ഫാന്‍സി കളറിലും വരെ അയക്കാം; പുതിയ സംവിധാനം 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ടൈപ്പ് ചെയ്യുന്നതിന് ഒരേ ഫോണ്ട് ഉപയോഗിച്ച് മടുത്തുവോ?, ഫോണ്ട് ഒന്നുമാറ്റി കിട്ടിയിരുന്നുവെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചും കാണും. 

ഇപ്പോള്‍ ഫോണ്ട് മാറ്റുന്നതിനും സംവിധാനമുണ്ട്. തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ല്യൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും.

പ്ലേ സ്‌റ്റോറില്‍ നിന്ന് 'Stylish Text – Fonts Keyboard' എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്‌സസബിലിറ്റി പെര്‍മിഷന്‍ ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും പെര്‍മിഷന്‍ നല്‍കാതെ ശ്രദ്ധിക്കണം. ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ പോകുന്ന രീതിയില്‍ സ്‌കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിള്‍ കീബോര്‍ഡ് ടാപ്പ് ചെയ്ത് 'Stylish Text – Fonts Keyboard' ഓപ്ഷന്‍ എനെബിള്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ബട്ടണില്‍ അമര്‍ത്തി വേണം സംവിധാനം പ്രയോജനപ്പെടുത്തേണ്ടത്.

വാട്‌സ്ആപ്പില്‍ ഏതെങ്കിലും ചാറ്റ് ഓപ്പണ്‍ ചെയ്ത ശേഷം മെസേജ് ബാര്‍ ടാപ്പ് ചെയ്യുക.മെസേജ് ബാറിലാണ് സാധാരണയായി ടൈപ്പ് ചെയ്യുന്നത്. കീബോര്‍ഡിന്റെ താഴെയായി കീബോര്‍ഡ് ഐക്കണ്‍ കാണാം. ഇത് ടാപ്പ് ചെയ്ത് വേണം മുന്നോട്ടുപോകാന്‍. തുടര്‍ന്ന് Stylish Text – Fonts Keyboard ലേക്ക് സ്വിച്ച് ചെയ്യുക. ഇതോടെ ഫാന്‍സി ഫോണ്ടുകള്‍ തെളിഞ്ഞുവരും. ബ്ല്യൂ നിറത്തില്‍ സന്ദേശങ്ങള്‍ അയക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. കീബോര്‍ഡിന്റെ ഇടതുവശത്ത് ഫോണ്ട് സ്‌റ്റൈലുകള്‍ ദൃശ്യമാണ്. കീബോര്‍ഡില്‍ നോര്‍മല്‍ തെരഞ്ഞെടുത്താല്‍ സാധാരണപോലെ തന്നെ ടൈപ്പ് ചെയ്യാനും സംവിധാനമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com