പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ചു; നയാര പമ്പുകളില്‍ ഡിസ്‌കൗണ്ട്

റിലയന്‍സിന് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജിയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു
നയാര എനര്‍ജി, വീഡിയോ സ്ക്രീൻഷോട്ട്
നയാര എനര്‍ജി, വീഡിയോ സ്ക്രീൻഷോട്ട്

ന്യൂഡല്‍ഹി: റിലയന്‍സിന് പിന്നാലെ സ്വകാര്യമേഖലയിലെ പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനര്‍ജിയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പൊതുമേഖല എണ്ണ വിതരണ കമ്പനികളെ അപേക്ഷിച്ച് ഒരു രൂപ കുറച്ച് വില്‍ക്കാനാണ് കമ്പനി തീരുമാനിച്ചത്.

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് നയാര എനര്‍ജി അറിയിച്ചു. നയാര എനര്‍ജിയുടെ പമ്പുകളില്‍ ലിറ്ററിന് ഒരു രൂപയുടെ ഡിസ്‌ക്കൗണ്ടാണ് പ്രഖ്യാപിച്ചത്. ജൂണ്‍ മാസം തീരുന്നത് വരെ ഈ ആനുകൂല്യം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഐഒസിയുടെയും ബിപിസിഎല്ലിന്റേയും എച്ച്പിസിഎല്ലിന്റേയും പമ്പുകളില്‍ നിലവിലെ വില തന്നെ തുടരും.

ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ മൊത്തം പെട്രോള്‍ പമ്പുകളില്‍ ഏഴുശതമാനത്തിലധികം വരും നയാരയുടെ പമ്പുകള്‍. രാജ്യത്ത് മൊത്തം 86,925 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍ അടക്കം പത്തു സംസ്ഥാനങ്ങളില്‍ പൊതുമേഖല എണ്ണ വിതരണ കമ്പനികളുടെ പമ്പുകളെ അപേക്ഷിച്ച് ഒരു രൂപ കുറവില്‍ പെട്രോളും ഡീസലും വില്‍ക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിലാണ് ജിയോ- ബിപിയും സമാനമായ പ്രഖ്യാപനം നടത്തിയത്. റിലയന്‍സ്- ബ്രിട്ടീഷ് പെട്രോളിയം സംയുക്ത സംരംഭമാണ് ജിയോ- ബിപി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com