യുപിഐയ്ക്കും നെഫ്റ്റിനും ആര്‍ടിജിഎസിനും ബദല്‍, 'ലൈറ്റ്‌വെയ്റ്റ്' പേയ്‌മെന്റ് സംവിധാനം; പുതിയ ചുവടുവയ്പുമായി ആര്‍ബിഐ

അടിയന്തര സാഹചര്യങ്ങളില്‍ എളുപ്പം പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  അടിയന്തര സാഹചര്യങ്ങളില്‍ എളുപ്പം പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ പണമിടപാട് സംവിധാനങ്ങളായ യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് പകരം എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സാധിക്കുന്ന ആശയത്തിനാണ് റിസര്‍വ് ബാങ്ക് രൂപം നല്‍കിയത്. എന്ന് ഈ സംവിധാനം അവതരിപ്പിക്കും എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

ബങ്കര്‍ എന്ന് അറിയപ്പെടുന്ന ലൈറ്റ്‌വെയ്റ്റ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് ഒരുങ്ങുന്നത്. പ്രകൃതിക്ഷോഭം, യുദ്ധം അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ എളുപ്പം പണമിടപാട് നടത്താന്‍ സാധിക്കുന്ന സംവിധാനം ഒരുക്കുക എന്ന ആശയമാണ് ഇതിന് പിന്നില്‍.  നിലവിലെ യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ ആശ്രയിക്കുന്ന സാങ്കേതികവിദ്യയില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുക. അതായത് കുറഞ്ഞ അളവില്‍ മാത്രം ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നവിധത്തില്‍ പണമിടപാട് സംവിധാനം ഒരുക്കുക എന്ന ആശയമാണ് ബങ്കറിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 

അവശ്യഘട്ടത്തില്‍ മാത്രം ആക്ടീവ് ആക്കാന്‍ കഴിയുന്നവിധമാണ് ഇതില്‍ ക്രമീകരണം ഒരുക്കുക. എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധമാണ് ഇതിലെ സാങ്കേതികവിദ്യ.പണലഭ്യത ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യത്തില്‍ വലിയ തോതിലുള്ള പണമിടപാട് അടക്കം തടസ്സം കൂടാതെ മുന്നോട്ടുപോകുന്നതിന് വേണ്ടിയാണ് പുതിയ ആശയത്തിന് രൂപം നല്‍കിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com