ഓണ്‍ലൈനായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ ചേരാം; എസ്ബിഐയില്‍ ചെയ്യേണ്ടത് ഇത്രമാത്രം 

ദീര്‍ഘകാല സമ്പാദ്യം ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദീര്‍ഘകാല സമ്പാദ്യം ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഈ നിക്ഷേപ പദ്ധതി, വിരമിച്ച ശേഷവും ആരെയും ആശ്രയിക്കാതെ കഴിയാന്‍ സഹായിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 15 വര്‍ഷമാണ് ഇതിന്റെ കാലാവധി.നിലവില്‍ 7.1 ശതമാനമാണ് പലിശ.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കേന്ദ്ര ധനമന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. എസ്ബിഐ പോലുള്ള അംഗീകൃത ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിയില്‍ ചേരാവുന്നതാണ്. ഓണ്‍ലൈനായും ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ സൗകര്യമുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഓണ്‍ലൈനായി എടുക്കുന്നതിന് എസ്ബിഐയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ:

ആദ്യം എസ്ബിഐ ഓണ്‍ലൈന്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക. www.onlinesbi.com ല്‍ കയറി വേണം ഇത് ചെയ്യാന്‍

മുകളില്‍ കാണുന്ന റിക്വസ്റ്റ് ആന്റ് എന്‍ക്വയറീസില്‍ ക്ലിക്ക് ചെയ്യുക

റിക്വസ്റ്റ് ആന്റ് എന്‍ക്വയറീസില്‍ താഴെ കാണുന്ന ന്യൂ പിപിഎഫ് അക്കൗണ്ട്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ പിപിഎഫ് അക്കൗണ്ട് പേജ് ദൃശ്യമാകും. പേര്, മേല്‍വിലാസം, പാന്‍ കാര്‍ഡ് നമ്പര്‍, സിഐഎഫ് നമ്പര്‍ എന്നിവ തെളിഞ്ഞുവരും

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പേരിലാണ് അക്കൗണ്ട് എടുക്കുന്നതെങ്കില്‍ അതിനും സൗകര്യം ഉണ്ട്

ബാങ്കിന്റെ ബ്രാഞ്ച് കോഡ്, ശാഖയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ നല്‍കുക

സബ്മിറ്റില്‍ ക്ലിക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കുക

റഫറന്‍സ് നമ്പര്‍ സൂക്ഷിക്കുക

ഫോം ഡൗണ്‍ലോഡ് ചെയ്യുക

പ്രിന്റ് പിപിഎഫ് ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ നിന്ന് അക്കൗണ്ട് ഓപ്പണിങ്ങിന്റെ പ്രിന്റ്ഔട്ട് എടുക്കുക

എസ്ബിഐയുടെ ശാഖയില്‍ പിപിഎഫ് ഫോം സമര്‍പ്പിക്കുക

കെവൈസി രേഖകളും ഫോട്ടോയും ഫോമിനൊപ്പം നല്‍കേണ്ടതാണ്

ഓണ്‍ലൈനായി പിപിഎഫ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും ആവശ്യമാണ്. ഇതിലേക്കാണ് ഒടിപി വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com