വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ സ്‌കിപ്പ് ചെയ്ത് കാണാം; പുതിയ ഫീച്ചര്‍ 

ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ‌ കിട്ടുന്ന ഒരു അവസരവും വാട്‌സ്ആപ്പ് പാഴാക്കാറില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ‌ കിട്ടുന്ന ഒരു അവസരവും വാട്‌സ്ആപ്പ് പാഴാക്കാറില്ല. സമയാസമയം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് സ്‌കിപ്പ് ഫോര്‍വേര്‍ഡ് ആന്റ് ബാക്ക് വേര്‍ഡ് ഫീച്ചര്‍.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. വരുംദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വീഡിയോകളുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചര്‍. യൂട്യൂബിന് സമാനമായി വാട്‌സ്ആപ്പില്‍ വീഡിയോകള്‍ക്ക് മേല്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.

വീഡിയോയുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കാണുന്നതിന് സ്‌കിപ്പ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. മുന്നിലേക്കും പിന്നിലേക്കും ഇത്തരത്തില്‍ സ്‌കിപ്പ് ചെയ്യാന്‍ സാധിക്കും. വീഡിയോയുടെ അവസാനമുള്ള പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, സ്‌കിപ്പ് ഫോര്‍വേര്‍ഡ് തെരഞ്ഞെടുത്ത് കാണാവുന്നതാണ്. വീഡിയോയുടെ ആദ്യഭാഗത്ത് ഏതെങ്കിലും ദൃശ്യങ്ങള്‍ കാണാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് കാണാനും അവസരം നല്‍കുന്നതാണ് ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com