ഇനി ഫോളോവേഴ്‌സിന്റെ അഭിപ്രായം തേടാം; പോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഈ മാസം ജൂണിലാണ് വാട്‌സ്ആപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഈ മാസം ജൂണിലാണ് വാട്‌സ്ആപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍,വീഡിയോകള്‍, സ്‌റിറിക്കറുകള്‍ എന്നിവ അഡ്മിന്‍മാര്‍ക്ക് പങ്കുവെയ്ക്കാന്‍ കഴിയുന്ന വിധമാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഉപയോക്താക്കളുടെ അഭിപ്രായം തേടാന്‍ സഹായിക്കുന്ന പോള്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വികസിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചാനല്‍ അഡ്മിന്‍മാരും ഫോളോവേഴ്‌സും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉപയോക്താവിന് സിംഗിള്‍ ചോയ്‌സ് മാത്രം തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധം നിയന്ത്രണങ്ങളോടെയായിരിക്കും ഇത് അവതരിപ്പിക്കുക. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കും പുതിയ ഫീച്ചര്‍ വരിക.

അതായത് പോളില്‍ പങ്കെടുക്കുമ്പോള്‍ തന്നെ ഫോളോവേഴ്‌സിന്റെ ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കുന്ന തരത്തില്‍ സുരക്ഷ ഉറപ്പാക്കിയായിരിക്കും ഇത് അവതരിപ്പിക്കുക. അതായത് പോളില്‍ പങ്കെടുത്തവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി തിരിച്ചറിയാന്‍ സാധിക്കില്ല എന്ന് അര്‍ത്ഥം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com