'ഇനി രഹസ്യങ്ങള്‍ ചോരില്ല'; സീക്രട്ട് കോഡ് ഫീച്ചറുമായി വാട്‌സ്ആപ്പ്, വിശദാംശങ്ങള്‍ 

സുരക്ഷയുടെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. സ്വകാര്യത സംരക്ഷിക്കാന്‍ അവതരിപ്പിച്ച ലോക്ക്ഡ് ചാറ്റുകള്‍ക്കായി സീക്രട്ട് കോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. 

ലോക്ക്ഡ് ചാറ്റുകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍. പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക്ഡ് ചാറ്റുകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ഒരുങ്ങുന്നത്. രഹസ്യമായി സൂക്ഷിക്കേണ്ടതെന്ന് കരുതുന്ന ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

സെര്‍ച്ച് ബാറില്‍ കയറി സ്‌ക്രീട്ട് കോഡ് നല്‍കുന്നത് വഴി ലോക്ക്ഡ് ചാറ്റുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിക്കുന്നത്. ഇതിന് പുറമേ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കുന്ന ഒന്നിലധികം ഫോണുകളുടെ സുരക്ഷയ്ക്കും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മെയ് മാസത്തിലാണ് വാട്‌സ്ആപ്പ് ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com