ഇനി ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കും; ഗ്രൂപ്പ് ചാറ്റ് ഇവന്റ്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ചകള്‍ മുന്‍കൂട്ടി സംഘടിപ്പിക്കാന്‍ കഴിയുന്ന ഗ്രൂപ്പ് ചാറ്റ് ഇവന്റ്‌സ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ചകള്‍ മുന്‍കൂട്ടി തീരുമാനിച്ച് ഫലപ്രദമായി നടത്താൻ കഴിയുന്ന  ഗ്രൂപ്പ് ചാറ്റ് ഇവന്റ്‌സ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഗ്രൂപ്പ് ചാറ്റില്‍ പ്രത്യേക പേര് നല്‍കി പരിപാടികള്‍ സംഘടിപ്പിക്കാനും നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാനും സാധിക്കുന്നവിധത്തിലുള്ളതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാറ്റ് ഷെയര്‍ മെനുവില്‍ ഇവന്റ്‌സ് ഷോര്‍ട്ട്കട്ട് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക. ഗ്രൂപ്പ് ചാറ്റില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും എന്ന് പരിപാടിയെ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാനും കഴിയുന്നതാണ് ഫീച്ചര്‍. 

ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമായി നടത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയത് കൊണ്ട് ഗ്രൂപ്പ് ചാറ്റില്‍ നടക്കുന്ന ചര്‍ച്ചകള്‍ സുരക്ഷിതമായിരിക്കുമെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു. പരിപാടിയുടെ പേര്, ദിവസം, സമയം, ലൊക്കേഷന്‍ തുടങ്ങി പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചര്‍ച്ചകള്‍ ഫലപ്രദമാക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com