ഇനി ചാറ്റുകള്‍ ഞൊടിയിടയില്‍ ലോക്ക് ചെയ്യാം; പുതിയ 'ഷോര്‍ട്ട്കട്ട്' ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ചാറ്റുകള്‍ ഉടനടി ലോക്ക് ചെയ്യാന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട്.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാറ്റ് ലിസ്റ്റിലാണ് പുതിയ ഫീച്ചര്‍. ടോഗിളിന്റെ സഹായത്തോടെ എളുപ്പത്തില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് സംവിധാനം. ചാറ്റ് ഇന്‍ഫോ സ്‌ക്രീനില്‍ നിന്ന് കൊണ്ട് തന്നെ ചാറ്റുകള്‍ അതിവേഗത്തില്‍ ലോക്ക് ചെയ്ത് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.

നേരത്തെ ചാറ്റ് ഇന്‍ഫോ സെക്ഷന്‍ ഓപ്പണ്‍ ചെയ്തതിന് ശേഷം മാത്രമേ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ചാറ്റ് ലോക്ക് ഓപ്ഷന്‍ തെരഞ്ഞെടുത്താണ് ഇത് നിര്‍വഹിക്കേണ്ടത്. ചാറ്റ് ലോക്ക് സ്‌ക്രീനിലെ ടോഗിള്‍ എനേബിള്‍ ചെയ്താണ് ഇത് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ചാറ്റ് ലിസ്റ്റിലാണ് പ്രത്യക്ഷപ്പെടുക. ചാറ്റുകള്‍ ലോക്ക് ചെയ്യുന്നതിന് വേണ്ടി വരുന്ന സമയം ലാഭിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com