ഇന്ത്യയില്‍ ഐഫോണ്‍ സ്വന്തമാക്കാന്‍ തിരക്ക്; അടിസ്ഥാന വില 79,900 രൂപ-വീഡിയോ

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2023 10:26 AM  |  

Last Updated: 22nd September 2023 10:26 AM  |   A+A-   |  

IPHONE 15

ഐഫോണ്‍ 15, image credit/ apple website

 

ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 15 ശ്രേണിയില്‍ നാലു മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാണ് ആ മോഡലുകള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ മൂന്ന് വ്യത്യസ്ത സ്‌റ്റോറേജ് കപാസിറ്റിയിലും അഞ്ചു നിറങ്ങളിലുമാണ് പുറത്തിറക്കിയത്. 128ജിബി, 256ജിബി, 512ജിബി എന്നിങ്ങനെയാണ് വ്യത്യസ്ത സ്റ്റോറേജ് കപാസിറ്റി. പിങ്ക്, യെല്ലോ, ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് എന്നി നിറങ്ങളിലാണ് മോഡലുകള്‍ അവതരിപ്പിച്ചത്.

128 ജിബി സ്‌റ്റോറേജുള്ള  ഐഫോണ്‍ 15 അടിസ്ഥാന മോഡലിന് 79,999 രൂപയാണ് വില. ഐഫോണ്‍ 15 പ്ലസിന് വില കൂടും. 89,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോയ്ക്ക് 1,34,000 രൂപ മുതലാണ് വില. 128 ജിബി സ്്‌റ്റോറേജുള്ള മോഡലിനാണ് 1,34,000 രൂപ.

ഐഫോണ്‍ 15 പ്രോ മാക്‌സിന് വീണ്ടും വില ഉയരും. 256 ജിബി സ്‌റ്റോറേജുള്ള അടിസ്ഥാന മോഡലിന് 1,59,900 രൂപയാണ് വില. സ്റ്റോറേജ് കപാസിറ്റി കൂടുന്നതിന് അനുസരിച്ച് വില ഉയരും. ഫോണ്‍ വാങ്ങാന്‍ ആപ്പിളിന്റെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്റ്റോറുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 280 രൂപ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ