സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 280 രൂപ 

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2023 09:55 AM  |  

Last Updated: 22nd September 2023 09:55 AM  |   A+A-   |  

gold jewellery

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെയെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 44,000ല്‍ താഴെ എത്തിയത്. 43,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5485 രൂപയായി.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. 

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 14ന് 43,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന് 44000 കടന്ന് മുന്നേറിയ സ്വര്‍ണവില ഇന്നലെ മുതലാണ് താഴാന്‍ തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ പണമിടപാട് നടത്താം, എല്ലാ യുപിഐ സംവിധാനങ്ങളും ഉപയോഗിക്കാം; സേവനം വിപുലീകരിച്ച് വാട്‌സ്ആപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ