

ബെയ്ജിങ്: പ്രമുഖ ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി പുതിയ ആഢംബര എസ് യുവി പുറത്തിറക്കി. യാങ്‌വാങ് പ്രീമിയം ലേബലില്‍ യു 8 എന്ന പേരിലാണ് ബിവൈഡി പുതിയ ലക്ഷ്വറി വാഹനം അവതരിപ്പിച്ചത്. എസ് യുവി എന്ന പേര് കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന ധാരണ പൂര്‍ണമായി തിരുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രത്യേകതകള്‍. വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്.
1,180 ബിഎച്ച്പി കരുത്ത്, 1,280 എന്‍എം ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം എന്നിവയാണ് മറ്റു പ്രത്യേകതകള്‍. യുദ്ധടാങ്കുകളെ പോലെ 360 ഡിഗ്രിയില്‍ തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ് എന്നിവയും എടുത്തുപറയേണ്ടതാണ്. മണിക്കൂറില്‍ 2.9 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 മിനിറ്റ് വരെ ഒഴുകി നടക്കാന്‍ ഈ കാറിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. സാധാരണ കാറുകളിലൊന്നും കാണാത്ത മറ്റൊരു സൗകര്യമാണ് വെള്ളത്തില്‍ പൊന്തി കിടക്കുന്നത്. കരയില്‍ പറപറക്കുന്ന യു8 വെള്ളത്തില്‍ മുങ്ങുന്ന നിലയിലെത്തിയാല്‍ ബോട്ടായി മാറും.
ബിവൈഡിയുടെ ഇ4 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന യാങ്‌വാങ് യു8ന് 5.3മീറ്ററാണ് നീളം. ഹൈബ്രിഡ് സ്വഭാവമുള്ള EREV(എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് ഇലക്ട്രിക് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന വാഹനമാണിത്. എന്നാല്‍ യു8ലെ ICE പവര്‍ട്രെയിന്‍ ഉപയോഗിച്ച് നേരിട്ട് ചക്രങ്ങളെ ചലിപ്പിക്കില്ല. മറിച്ച് വാഹനത്തിലെ 49kWh ബാറ്ററി പാക്കിനെ ചാര്‍ജ്ജു ചെയ്യുകയാണ് ചെയ്യുക. ഓരോ ചക്രങ്ങള്‍ക്കും ഓരോ മോട്ടോര്‍ വീതമുണ്ട്.
വൈദ്യുതിയില്‍ മാത്രം 180 കിമീ റേഞ്ച്. എന്നാല്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 75 ലീറ്റര്‍ ഇന്ധന ടാങ്കും ചേര്‍ന്ന് യു8ന്റെ റേഞ്ച് 1,000 കിലോമീറ്ററാക്കി ഉയര്‍ത്തും. ഓരോ മോട്ടോറിനും 295bhp വരെ കരുത്തുണ്ട്. നാലു മോട്ടോറിനും കൂടി 1,180 ബിഎച്ച്പി കരുത്തും പരമാവധി 1,280 എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. വെറും 3.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വരെ വേഗത്തിലേക്കു കുതിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 200 കി.മീ. ആഡംബര സമൃദ്ധമാണ് യാങ്‌വാങ് യു8ന്റെ ഉള്‍ഭാഗം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates