ഇനി എളുപ്പം കണ്ടുപിടിക്കാം; അപ്‌ഡേറ്റ്‌സില്‍ സെര്‍ച്ച് ഓപ്ഷന്‍; പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെയാണ് വാട്‌സ്ആപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ചാനല്‍ ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

ചാനലുകള്‍ അല്ലെങ്കില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് എന്നിവയിലൂടെ ഇഷ്ടപ്പെട്ട ക്രിയേറ്റര്‍മാരുടെ പുതിയ അപ്‌ഡേഷനുകള്‍ ഉടന്‍ തന്നെ കണ്ടെത്താന്‍ സെര്‍ച്ച് ഓപ്ഷന്‍ ക്രമീകരിച്ചതാണ് പുതിയ ഫീച്ചര്‍. കോണ്‍ടാക്ട്‌സില്‍ ഉള്ളവര്‍ പുതിയതായി പങ്കുവെച്ചിരിക്കുന്ന സ്റ്റാറ്റസ് എളുപ്പം കണ്ടുപിടിക്കാനും സഹായിക്കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ്. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണിന് വേണ്ടിയുള്ള വാട്‌സ്ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കാണ് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയുക. 

സ്റ്റാറ്റസ് അപ്‌ഡേറ്റ് പേജിന്റെ മുകളില്‍ വലതുവശത്താണ് തിരച്ചില്‍ ഓപ്ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. അപ്‌ഡേറ്റ്‌സ് ടാബില്‍ നിന്ന് കൊണ്ട് കോണ്‍ടാക്ടിലുള്ളവര്‍ അടുത്തിടെ പങ്കുവെച്ചിരിക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഇഷ്ടപ്പെട്ട ആളുകളുടെ ചാനലുകളും എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കുന്നവിധമാണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com