'തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും; കര്‍ശന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ യൂട്യൂബ്

ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്
'Misleading titles and thumbnails; YouTube to enforce strict rules'
യൂട്യൂബ്
Updated on

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും തംബ്‌നെയിലുകളും നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്. ഇത്തരത്തില്‍ ഉപയോക്തക്കളെ കബളിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള നീക്കം യൂട്യൂബ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉള്‍പ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ ഉപയോഗിക്കുന്നയാണ് യൂട്യൂബ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ തടയുന്നതിന് വരും മാസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

ആദ്യഘട്ടത്തില്‍ മുന്നറിയിപ്പില്ലാതെ വ്യവസ്ഥകള്‍ തെറ്റിക്കുന്ന വിഡിയോകള്‍ നീക്കം ചെയ്യും. പുതുതായി അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകള്‍ക്കാണ് ഇത് ബാധകമാകുക- ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് പോസ്റ്റില്‍ യൂട്യൂബ് പറഞ്ഞു.

അതേസമയം വാര്‍ത്തകളെയോ സമകാലിക സംഭവങ്ങളെയോ എങ്ങനെ തരംതിരിക്കുമെന്ന് യൂട്യൂബ് കൃത്യമായി വ്യക്തമാക്കിയിട്ടില്ല, രാഷ്ട്രീയ, സര്‍ക്കാര്‍ വാര്‍ത്തകള്‍ക്ക് അപ്പുറം കായിക ഉള്ളടക്കങ്ങളിലേക്ക് നയം വ്യാപിപിക്കുമോയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com