ഒഴുകിയെത്തിയത് 80,000 കോടിയില്‍പ്പരം, ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കുതിച്ച് എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഹരികള്‍

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
Mcap of 6 of top-10 most valued firms climbs Rs 86,847.88 cr
പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധനപ്രതീകാത്മക ചിത്രം
Updated on

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 86,847 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് കമ്പനികള്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്സ് 657 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായ ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓഹരി വിപണി. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, എന്നിവയ്ക്ക് പുറമേ ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നി കമ്പനികളാണ് നേട്ടം ഉണ്ടാക്കിയത്.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 20,235 കോടിയുടെ മുന്നേറ്റമാണ് ഉണ്ടായത്. 13,74,945 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് 20,230 കോടിയുടെ നേട്ടം ഉണ്ടായി. 16,52,235 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

ഐടിസി 17,933 കോടി, ഐസിഐസിഐ ബാങ്ക് 15,254 കോടി, ഭാരതി എയര്‍ടെല്‍ 11,948 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 1,245 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എസ്ബിഐ, എല്‍ഐസി, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. എസ്ബിഐ 11,557 കോടി, എല്‍ഐസി 8,412 കോടി, ഇന്‍ഫോസിസ് 2,283 കോടി, ടിസിഎസ് 36.18 കോടി എന്നിങ്ങനെയാണ് നാലു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഈ ആഴ്ചയും തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com