ബഹിരാകാശപേടകങ്ങളെ കൂട്ടിയോജിപ്പിക്കല്‍; ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്സ് വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് രാത്രി 9.58നാണ് പിഎസ്എല്‍വിസി 60 വിക്ഷേപിക്കുക.
Assembling spacecraft; ISRO's SpaceX launch today
ഐഎസ്ആർഒ എക്സിൽ പങ്കുവെച്ച ചിത്രംഐഎസ്ആർഒ
Updated on

ചെന്നൈ: സ്പെയ്ഡെക്സ് സാങ്കേതിക വിദ്യയുടെ പരീക്ഷണാര്‍ഥം ഐഎസ്ആര്‍ഒയുടെ ധ്രുവീയ വിക്ഷേപണ വാഹനം (പിഎസ്എല്‍വിസി 60) ഇന്ന് കുതിച്ചുയരും. രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിന് സ്‌പേഡെക്സ് സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് ഇന്ന് രാത്രി 9.58നാണ് പിഎസ്എല്‍വിസി 60 വിക്ഷേപിക്കുക. 220 കിലോഗ്രാംവീതം ഭാരമുള്ള എസ് ഡിഎക്സ്. 01, എസ് ഡി എക്സ്. 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പിഎസ്എല്‍വി ഭ്രമണപഥത്തില്‍ എത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.

ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്ഡിഎക്സ്. 01, എസ്.ഡി.എക്സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക. യുഎസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com