ഒലിച്ചുപോയിടത്ത് നിന്ന് തിരിച്ചുകയറി, ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധന; തിളങ്ങി ബാങ്ക് ഓഹരികള്‍

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന
SENSEX
ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടിയുടെ വര്‍ധനപ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,07,366 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

മുന്‍പത്തെ ആഴ്ചകളെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച ഓഹരി വിപണി 321 പോയിന്റിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് പുറമേ ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, റിലയന്‍സ് എന്നി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. എസ്ബിഐയുടെ മാത്രം വിപണി മൂല്യത്തില്‍ 36,100 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 7,32,755 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്.

ഐസിഐസിഐ ബാങ്കിന് 25,775 കോടിയുടെ നേട്ടം ഉണ്ടായി. 9,10,686 കോടിയായാണ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 16,887 കോടി, റിലയന്‍സ് 15,393 കോടി, ഐടിസി 10,671 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2,537 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം. അതേസമയം ഇന്‍ഫോസിസ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ മാത്രം ഒരാഴ്ച കൊണ്ട് 38,054 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SENSEX
share market
share market
Mcap of five of top-10 most valued firms erodes by Rs 1 lakh cr
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com