'INGLO' പ്ലാറ്റ്‌ഫോം; 'XEV, BE' ബ്രാന്‍ഡില്‍ രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികളുമായി മഹീന്ദ്ര

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.
Mahindra to Launch Electric SUVs XEV 9e and BE 6e
XEV 9e, BE 6e എന്നി പേരുകളിലാണ് പുതിയ എസ് യുവികൾ ഇറക്കുന്നത്ഐഎഎൻഎസ്
Published on
Updated on

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നവംബര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന അണ്‍ലിമിറ്റ് ഇന്ത്യ പരിപാടിയില്‍ XEV 9e, BE 6e എന്നി പേരുകളില്‍ പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ മോഡലുകള്‍ മഹീന്ദ്രയുടെ കസ്റ്റം ഇലക്ട്രിക് പ്ലാറ്റ്ഫോമായ INGLO ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ്.XEV, BE എന്നി പുതിയ ബ്രാന്‍ഡുകളിലൂടെ ഇലക്ട്രിക് വാഹന വിപണിയില്‍ കരുത്തുകാട്ടാനാണ് മഹീന്ദ്രയുടെ പദ്ധതി.

സുരക്ഷ, പ്രകടനം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തി ഡ്രൈവര്‍മാര്‍ക്ക് പുതിയ യാത്രാനുഭവം നല്‍കുന്നതിന് വേണ്ടിയാണ് INGLO പ്ലാറ്റ്ഫോം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഈ പ്ലാറ്റ്ഫോം ആഢംബര ശ്രേണിയില്‍ വരുന്ന XEV 9e, സ്പോര്‍ട്ടി ലുക്കില്‍ വരുന്ന BE 6e എന്നിവയ്ക്കുള്ള അടിത്തറയായി വര്‍ത്തിക്കും. ആഡംബരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രീമിയം ഇലക്ട്രിക് എസ്യുവിയായാണ് XEV 9e രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം BE 6e പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വാഹനം തേടുന്നവരെ ലക്ഷ്യം വച്ചുള്ളതാണ്.

XEV 9e ഇലക്ട്രിക് ആഢംബര ശ്രേണിയില്‍ ഒരു പുതിയ സ്റ്റാന്‍ഡേര്‍ഡ് സജ്ജീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്റലിജന്റ് ഫീച്ചറുകളോട് കൂടിയ സ്ലീക്ക് ഡിസൈന്‍ ആണ് ഇതില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. അതേസമയം BE 6e ഒരു അത്ലറ്റിക്, ബോള്‍ഡ് പെര്‍ഫോമന്‍സ് എസ്യുവിയായി സ്ഥാനം പിടിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com