

മുംബൈ: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സെബി. വമ്പിച്ച ലാഭം നേടി തരാമെന്ന് വാഗ്ദാനം നല്‍കി പ്ലാറ്റ്‌ഫോമുകള്‍, ആപ്പുകള്‍ എന്നിവയിലേക്ക് അടുപ്പിച്ച് നഷ്ടം വരുത്തി വെയ്ക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നിക്ഷേപകര്‍ക്ക് സെബി മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സെബി വീണ്ടും മാര്‍ഗനിര്‍ദേശം നല്‍കിയത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ സ്റ്റോക്ക് വിലയെ അടിസ്ഥാനമാക്കി ചില ആപ്പുകള്‍/വെബ് ആപ്ലിക്കേഷനുകള്‍/ പ്ലാറ്റ്ഫോമുകള്‍ എന്നിവ വെര്‍ച്വല്‍ ട്രേഡിങ് സേവനങ്ങള്‍, പേപ്പര്‍ ട്രേഡിങ്, ഫാന്റസി ഗെയിമുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള' സെബിയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കെണിയില്‍ വീണുപോകരുതെന്നും സെബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ഫെബ്രുവരിയില്‍, വിദേശ സ്ഥാപന നിക്ഷേപകര്‍ ആസ്വദിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഇന്ത്യയിലെ നിക്ഷേപകര്‍ക്കും വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് പദ്ധതികള്‍ക്കെതിരെ സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ട്രേഡിംഗ് കോഴ്‌സുകള്‍, സെമിനാറുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റിലെ മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവയിലൂടെ തട്ടിപ്പുകാര്‍ നിക്ഷേപകരെ കെണിയില്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്നും സെബിയുടെ മുന്നറിയിപ്പില്‍ പറയുന്നു. സെബി-രജിസ്റ്റര്‍ ചെയ്ത എഫ്പിഐകളുടെ ജീവനക്കാരോ അഫിലിയേറ്റുകളോ ആയി വേഷമിട്ടുകൊണ്ട്, ഒരു ഔദ്യോഗിക ട്രേഡിങ്ങിന്റെയോ ഡീമാറ്റ് അക്കൗണ്ടിന്റെയോ ആവശ്യമില്ലാതെ, ഓഹരികള്‍ വാങ്ങാനും ഐപിഒകള്‍ സബ്സ്‌ക്രൈബുചെയ്യാനും വിദേശ സ്ഥാപന നിക്ഷേപകര്‍ ആസ്വദിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും അനുവദിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വ്യക്തികളെ പ്രേരിപ്പിച്ച് കൊണ്ടാണ് തട്ടിപ്പ്. ചില പ്രത്യേക വ്യവസ്ഥകളിലൊഴികെ രാജ്യത്തെ നിക്ഷേപകര്‍ക്ക് എഫ്പിഐ റൂട്ട് ലഭ്യമല്ലെന്നും സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് എല്ലാ നിക്ഷേപകര്‍ക്കും ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും സെബി മുന്നറിയിപ്പ് നല്‍കി.
ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളില്‍ സാധാരണയായി തട്ടിപ്പ് റിസ്‌ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അപകടസാധ്യതകള്‍ ഉള്‍പ്പെടുന്നുണ്ട്. സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ ഉറപ്പായ റിട്ടേണിന് ഒരു ഗ്യാരണ്ടിയും ഉണ്ടാകില്ലെന്നും നിക്ഷേപകര്‍ ഇക്കാര്യം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സെബിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates