150 ദിവസം വരെ വാലിഡിറ്റി, പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റ; അറിയാം 700 രൂപയില്‍ താഴെയുള്ള മൂന്ന് ബിഎസ്എന്‍എല്‍ പ്ലാനുകള്‍

100 ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍
bsnl service
700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍ഫോട്ടോ/ എക്‌സ്പ്രസ്‌

ന്യൂഡല്‍ഹി: 100 ദിവസം കാലാവധിയുള്ള 700 രൂപയില്‍ താഴെ താരിഫ് വരുന്ന മൂന്ന് പ്രീ പെയ്ഡ് റീച്ചാര്‍ജ് പ്ലാനുമായി പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. 699, 666, 397 എന്നിങ്ങനെ താരിഫ് വരുന്നതാണ് മൂന്ന് റീച്ചാര്‍ജ് പ്ലാനുകള്‍. ഇവ ഓരോന്നും ചുവടെ:

1. 699 രൂപ പ്ലാന്‍

bsnl service
ഫയൽ

699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 130 ദിവസമാണ് വാലിഡിറ്റി. സൗജന്യ ദേശീയ റോമിങ്ങിനൊപ്പം രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനും സാധിക്കും. കൂടാതെ, 100 സൗജന്യ എസ്എംഎസും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും 512 എംബി ഡാറ്റയാണ് ലഭിക്കുക. ഡാറ്റ ഈ പരിധിയില്‍ എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് 40kbps വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയും.

2. 666 രൂപ പ്ലാന്‍

bsnl service
ഫയൽ

666 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 105 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. 699 രൂപയുടെ പ്ലാന്‍ പോലെ, ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിങ്ങും സൗജന്യ ദേശീയ റോമിങ്ങും ഇതില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം രണ്ടു ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസുമാണ് മറ്റു ഫീച്ചറുകള്‍.

3. 397 രൂപ പ്ലാന്‍

bsnl service
ഫയൽ

397 രൂപയുടെ പ്ലാനില്‍ 150 ദിവസത്തെ വാലിഡിറ്റിയാണ് ഓഫര്‍ ചെയ്യുന്നത്. ഈ പ്ലാനില്‍, ഉപയോക്താക്കള്‍ക്ക് ആദ്യ 30 ദിവസം പരിധിയില്ലാത്ത സൗജന്യ കോളിങ്ങ് ആസ്വദിക്കാം. ഇക്കാലയളവില്‍ സൗജന്യ ദേശീയ റോമിങ്ങും ലഭിക്കും. ആദ്യ ഒരു മാസം ഉപയോക്താക്കള്‍ക്ക് പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com