അൽഗോരിതം അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റഗ്രാം കണ്ടന്റുകൾ ലഭിക്കുന്നത്. ചിലപ്പോൾ ഇത് ഉപയോക്താക്കളിൽ വലിയ മടുപ്പും ഉണ്ടാക്കാറുണ്ട്. പുതിയ കാര്യങ്ങൾ ഫീഡിൽ കിട്ടിയാലോ എന്ന് ആലോചിച്ചിരുന്നവർക്കായി ഇതാ ഇൻസ്റ്റഗ്രാം പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കൾക്ക് അവരുടെ ഫീഡിൽ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
മുൻപ് നടത്തിയിട്ടുള്ള സെർച്ചുകളും നമ്മുടെ താല്പര്യങ്ങൾക്കും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവിൽ ഓരോരുത്തുരുടേയും ഫീഡിൽ നിറഞ്ഞിട്ടുണ്ടാവുക. ഇതിൽ നിന്നൊരു മോചനം കൂടിയാണ് പുതിയ ഫീച്ചറിലൂടെ സാധ്യമാകുക. ഇത്തരം കണ്ടന്റുകൾ ഇനി പുതിയ ഫീച്ചറിലൂടെ ഒഴിവാക്കാൻ പറ്റും.
"ഇത് ആദ്യം നിങ്ങളുടെ ഇൻസ്റ്റഗ്രാമിനെ കൂടുതൽ രസകരമാക്കും. കാരണം നിങ്ങളുടെ താല്പര്യങ്ങളേക്കുറിച്ച് ഞങ്ങൾക്ക് ഒന്നുമറിയാത്തതു പോലെ ഞങ്ങൾ നിങ്ങളോട് പെരുമാറും"- ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. കൗമാരക്കാർക്കുള്ള അക്കൗണ്ടുകളിലുൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.
ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക