മുംബൈ: സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 84.44 എന്ന നിലയില്‍ രൂപയുടെ ഇന്നത്തെ വ്യാപാരം അവസാനിച്ചു. അഞ്ചുമാസത്തിനിടെ ഓഹരി വിപണിയില്‍ ഇന്ന് ഉണ്ടായ വലിയ റാലിയാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്.
ഇന്നലെയാണ് രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. ഡോളറിനെതിരെ 84.50 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് ഇന്നലെ രൂപയെ ബാധിച്ചത്.
യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം നിക്ഷേപകര്‍ കരുതലോടെയാണ് നോക്കി കാണുന്നത്. വിദേശ വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിക്കുന്നതും ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ മുന്നേറ്റം തുടരുന്നതും രൂപയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക