ലോകത്തിലെ മികച്ച 100 ഡെസേർട്ടുകൾ; ടേസ്റ്റ് അറ്റ്ലസ് പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയിലെ 10 സ്പോട്ടുകൾ
ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച ഡെസേർട്ടുകൾ കിട്ടന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ 10 സ്പോട്ടകളും. 2023-2024ലെ പട്ടികയാണ് പുറത്തിറക്കിയത്. പൂണെയിലെ കയാനി ബേക്കറി 18-ാം സ്ഥാനത്തും, കൊൽക്കത്തയിലെ കെസി ദാസ് 25 ഉം, ഫ്ലൂറിസ് 26ഉം ബി ആൻഡ് ആർ മുള്ളിക്ക് 37-ാം സ്ഥാനത്തും എത്തി. ഹൈദരാബാദിലെ കറാച്ചി ബേക്കറി 29-ാം സ്ഥാനത്തുണ്ട്. മുംബൈയിലെ കെ രുസ്തം ആൻഡ് കോ 49-ാം സ്ഥാനം. ഇവയാണ് പട്ടികയിൽ മികച്ച 50ൽ ഇടം പിടിച്ചത്.
ഡൽഹിയിലെ കുരേമൽസ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും നേടി. സ്ഥാപനങ്ങളുടെ പേരിന് അവരുടെ ഏറ്റവും മികച്ച വിഭവങ്ങളും ചേർത്താണ് ടേസ്റ്റ് അറ്റ്ലസ് പട്ടികയിറക്കിയിരിക്കുന്നത്.
ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ പട്ടികയിൽ ഒന്നാമത്. പരമ്പരാഗത ഭക്ഷണത്തിനായുള്ള യാത്രാ ഓൺലൈൻ ഗൈഡാണ് ടേസ്റ്റ് അറ്റ്ലസ്. ആധികാരികമായ പാചകക്കുറിപ്പുകൾ, ഭക്ഷ്യ നിരൂപക അവലോകനങ്ങൾ, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങൾ എന്നിവ ടേസ്റ്റ് അറ്റ്ലസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

