petrol, diesel price |അസംസ്‌കൃത എണ്ണവിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്കില്ല; തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

petrol price
പെട്രോള്‍ വിലfile
Updated on

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.

petrol price
Crude oil price falls: പെട്രോള്‍ വില ഗണ്യമായി കുറയുമോ? ക്രൂഡ് വില കുത്തനെ ഇടിഞ്ഞു; 2021ന് ശേഷം ആദ്യമായി 60 ഡോളറില്‍

രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന സൂചനകള്‍ക്കിടെയാണ്, തീരുവ ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

തീരുവ വര്‍ധിപ്പിച്ചതിന്റെ പേരില്‍ ചില്ലറ വില്‍പ്പന വിലയില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം എക്‌സില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com