

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി എം56 ഫൈവ് ജി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തി. ഇന്ത്യയില്‍ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്ലിം ആയ ഫോണെന്ന് കമ്പനി അവകാശപ്പെടുന്ന ഗാലക്‌സി എം56 ഫൈവ് ജി, ആമസോണ്‍, സാംസങ് വെബ്‌സൈറ്റ് എന്നി പ്ലാറ്റ്‌ഫോമുകള്‍ വഴിയും ചില്ലറ വില്‍പ്പനശാലകള്‍ വഴിയും വാങ്ങാവുന്നതാണ്. പോക്കറ്റില്‍ എളുപ്പം കൊണ്ടുനടക്കാന്‍ കഴിയുന്ന തരത്തിലാണ് ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
8GB RAM + 128GB സ്റ്റോറേജ്, 8GB RAM + 256GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഗാലക്സി എം56 ഫൈവ് ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 27,999 രൂപയും 30,999 രൂപയുമാണ് വില. 3,000 രൂപയുടെ ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ വേരിയന്റുകളുടെ വില യഥാക്രമം 24,999 രൂപയും 27,999 രൂപയുമായി കുറയും.
സ്‌പെസിഫിക്കേഷനുകള്‍
ഫോണില്‍ 6.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലേ, ഫുള്‍ HD+ റെസല്യൂഷന്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇത് സുഗമമായ 120Hz റിഫ്രഷ് റേറ്റും 1200nits വരെ പീക്ക് ബ്രൈറ്റ്‌നസും നല്‍കും. കൂടുതല്‍ ഈട് ഉറപ്പാക്കാന്‍ Corning Gorilla Glass Victus+ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
8GB LPDDR5X റാമും 256GB സ്റ്റോറേജുമായി ഇണക്കിചേര്‍ത്ത സാംസങ്ങിന്റെ Exynos 1480 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. 45W ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്സെറ്റില്‍ ഉള്ളത്.
ഫോണില്‍ 50-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 2-മെഗാപിക്‌സല്‍ മാക്രോ യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണം ഉണ്ട്. മുന്‍ കാമറയില്‍ 12 മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്. ഇത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും അനുയോജ്യമാണ്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates