പുതിയ ആദായനികുതി ബില്‍ ലോക്‌സഭയില്‍; പത്തു പ്രധാന കാര്യങ്ങള്‍ അറിയാം

ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ പുതിയ ആദായനികുതി ബില്‍ 2025 അവതരിപ്പിച്ചു
New Income Tax bill introduced in LS; govt asks speaker to refer it to select committee of House
ധനമന്ത്രി നിര്‍മല സീതാരാമന്‍ പാർലമെന്റിൽ പിടിഐ
Updated on

ന്യൂഡല്‍ഹി: പുതിയ ആദായനികുതി ബില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കര്‍ ഓം ബിര്‍ലയോട് ധനമന്ത്രി ആവശ്യപ്പെട്ടു.

പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയതിന് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. കരട് നിയമം സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിര്‍ദ്ദിഷ്ട പാനലിന്റെ ഘടനയും ചട്ടങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാനും ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.

പത്തു പ്രധാന കാര്യങ്ങള്‍ അറിയാം

  • 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിച്ചത്.

  • 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടുവന്നത്.

  • നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

  • 1961 ലെ ആദായനികുതി നിയമത്തില്‍ പറയുന്ന 'മുന്‍ വര്‍ഷം' (previous year) എന്ന പദത്തിന് പകരം 'നികുതി വര്‍ഷം' (tax year) എന്ന പദമാണ് പുതിയ ബില്ലില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ അസസ്മെന്റ് വര്‍ഷം എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്.

  • ഉദാഹരണമായി മുന്‍വര്‍ഷമായ 2023-24ല്‍ നേടിയ വരുമാനത്തിന് അസസ്മെന്റ് വര്‍ഷമായ 2024-25ല്‍ നികുതി അടയ്ക്കുന്നതാണ് തുടരുന്ന രീതി. എന്നാല്‍ പുതിയ ബില്ലില്‍ ഈ രണ്ടു പദപ്രയോഗങ്ങളും ഒഴിവാക്കി നികുതി വര്‍ഷമാണ് ഇടംപിടിച്ചിരിക്കുന്നത്.

  • 1961 ലെ ആദായനികുതി നിയമത്തില്‍ 298 വകുപ്പുകളാണ് ഉള്ളത്. എന്നാല്‍ പുതിയ ബില്ലില്‍ വകുപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ട്.

  • നിലവിലുള്ള നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉണ്ട്. അത് പുതിയ ബില്ലില്‍ 16 ആയി വര്‍ദ്ധിക്കും.

  • അധ്യായങ്ങളുടെ എണ്ണം 23 ല്‍ നിലനിര്‍ത്തി. നിലവിലെ നിയമത്തില്‍ 52 അധ്യായങ്ങളുണ്ട്.

  • പേജുകളുടെ എണ്ണം 622 ആയി കുറച്ചു. നിലവിലെ നിയമത്തില്‍ 880 പേജുകള്‍ ഉണ്ട്.

  • ബജറ്റ് അവതരണ വേളയിലാണ് നടപ്പുസമ്മേളന കാലയളവില്‍ തന്നെ പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com