
കായിക - വിനോദ മേഖലയിലെ മുന്‍നിര പ്രീമിയം പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറും ലയിച്ചുള്ള പുതിയ പ്ലാറ്റ്‌ഫോം ജിയോ ഹോട്ട് സ്റ്റാര്‍ നിലനില്‍ വന്നു. വയാകോം 18, സ്റ്റാര്‍ ഇന്ത്യ ലയനം പുര്‍ത്തിയായതോടെയാണ് ജിയോ ഹോട്ട് സ്റ്റാര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം രംഗത്തെത്തുന്നത്. അതിനൂതന ഫീച്ചേഴ്‌സുകളും പുത്തന്‍ ഉള്ളടക്കങ്ങളുമായി എത്തുന്ന പുതിയ പ്ലാറ്റ്‌ഫോം ഈ മേഖലയിലെ നാഴികകല്ലായി മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മൂന്ന് ലക്ഷം മണിക്കൂര്‍ വിനോദ പരിപാടികള്‍, ലൈവ് സ്‌പോര്‍ട് കവറേജ്, 50 കോടി ഉപഭോക്താക്കള്‍ എന്നിവയുമായി ജിയോഹോട്ട്‌സ്റ്റാര്‍ ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് എന്നും കമ്പനി പ്രതികരിച്ചു. കായിക - വിനോദ മേഖലയിലെ പ്രീമിയം ദൃശ്യാനുഭവം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യമെന്ന് ജിയോ സ്റ്റാര്‍ ഡിജിറ്റല്‍ സിഇഒ കിരണ്‍ മണി വ്യക്തമാക്കുന്നു. 19-ലധികം ഭാഷകളില്‍ സ്ട്രീമിങ് ആണ് ജിയോഹോട്ട്‌സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നത്. വ്യക്തിഗതമായി ഉള്ളടക്കം ക്രമീകരിക്കാനുള്ള സൗകര്യവും ജിയോ ഹോട്ട് സ്റ്റാറില്‍ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.
ഇരുകമ്പനികളുടെയും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ തന്നെ പുതിയ ആപ്പിലേക്ക് മാറാന്‍ കഴിയും. ഡിസ്‌നി, വാര്‍ണര്‍ ബ്രദേഴ്‌സ്, എച്ച് ബി ഒ, എന്‍ ബി സി യുണിവേഴ്‌സല്‍ പീകോക്ക്, പാരാമൗണ്ട് എന്നിവയുടെ ഉള്ളടക്കങ്ങളും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ എന്നിവയും ലയനത്തോടെ ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. എന്നാല്‍ ആപ്പില്‍ ഐപിഎല്‍ സൗജന്യമായിരിക്കില്ല. പുതിയ ജിയോ ഹോട്ട് സ്റ്റാറിന്റെ പരസ്യമില്ലാതെയുള്ള പ്രതിമാസ പ്ലാനിന് 499 രൂപയും പരസ്യത്തോട് കൂടിയ പ്ലാനിന് 149 രൂപയും നല്‍കണം.
നിതാ മുകേഷ് അംബാനി ചെയര്‍ പേഴ്‌സണായുള്ള കമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുക. റിലയന്‍സിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവുമാണ് ജിയോഹോട്ട്‌സ്റ്റാറിലെ പങ്കാളിത്തം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക