മെയ്- ജൂണ്‍ മാസത്തോടെ എടിഎം സൗകര്യവും മൊബൈല്‍ ആപ്പും; അറിയാം ഇപിഎഫ്ഒ 3.0

മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യ
EPFO ATM Card And Mobile App: Launch Date, Withdrawal Limits
മെയ്-ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കുംപ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: മെയ്- ജൂണ്‍ മാസത്തോടെ ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യവും മൊബൈല്‍ ആപ്പും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. മുഴുവന്‍ ഐടി സംവിധാനവും നവീകരിക്കുന്ന ഇപിഎഫ്ഒ 2.0 യുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതിനുശേഷം, മെയ്-ജൂണ്‍ മാസങ്ങളില്‍ ഇപിഎഫ്ഒ 3.0 ആപ്പ് പുറത്തിറക്കും. ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാണ് ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവന്‍ സിസ്റ്റത്തെയും കേന്ദ്രീകരിക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയ ലളിതമാക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇപിഎഫ്ഒ 3.0 വഴി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ നല്‍കുന്നതിനായി റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇത് യാഥാര്‍ഥ്യമായാല്‍ വരിക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ആക്സസ് ചെയ്യാനും എടിഎമ്മുകളില്‍ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിന്‍വലിക്കാനും കഴിയുമെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

എടിഎം കാര്‍ഡ് ലഭിച്ചാലും വരിക്കാര്‍ക്ക് അവരുടെ മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാന്‍ സാധിക്കില്ല. പിന്‍വലിക്കലിന് പരിധി വരും. എന്നാല്‍ ഈ പരിധിക്കുള്ളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ മുന്‍കൂര്‍ അനുമതി വേണ്ടിവരില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിന് ഇപിഎഫ്ഒയുടെ അനുമതി ആവശ്യമാണ്. പുതിയ പദ്ധതി ഇപിഎഫ്ഒ വരിക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഫോം പൂരിപ്പിക്കുന്നതിനും ഇപിഎഫ്ഒ ഓഫീസ് സന്ദര്‍ശിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com