രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണോ? മൂന്നുമാസത്തിനിടെ ഒരിക്കലെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ കട്ടാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്
Are you using two SIM cards? If you don't use them at least once in three months
സിം കാര്‍ഡ് മാറ്റുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു
Updated on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. ഒരു സിം പതിവായി കോള്‍ ചെയ്യുന്നതിനുള്‍പ്പെടെ ഉപയോഗിക്കുന്നു. മറ്റൊന്ന് അടിയന്തര സാഹചര്യങ്ങളില്‍ സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്നവയാകും. ഒരു പക്ഷെ നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്നവരും കാണും.

രണ്ടാമത്തെ സിം വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുകയുള്ളു. എങ്കിലും ഇവ ആക്ടീവായി നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ റീചാര്‍ജ് പ്ലാനുകളിലെ വില വര്‍ധനവ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി.

സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. 90 ദിവസമായി സിം ഉപയോഗിച്ചിട്ടില്ലെങ്കില്‍( ഏകദേശം മൂന്ന് മാസം) സീം ഡീആക്ടിവേറ്റ് ആയതായി കണക്കാക്കും. പ്രീപെയ്ഡ് ബാലന്‍സ് ഉണ്ടെങ്കില്‍, സിം ആക്ടിവേഷന്‍ 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ 20 രൂപ ഈടാക്കും. ഇനി സിമ്മില്‍ ബാലന്‍സ് ഇല്ലെങ്കില്‍ സിം ഡീആക്ടിവേറ്റ് ആകും. ഇതോടെ കോളുകള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനോ കഴിയില്ല. ഒരിക്കല്‍ ഡീ ആക്ടിവേറ്റ് ആയ സിം പുതിയ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

90 ദിവസത്തിന് ശേഷം എന്ത് സംഭവിക്കും?

ആരെങ്കിലും തങ്ങളുടെ സെക്കന്‍ഡറി സിം 90 ദിവസത്തേക്ക് ഉപയോഗിക്കാതിരുന്നാല്‍ സിം വീണ്ടും സജീവക്കാന്‍ 15 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ട്. ഈ സമയത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ സിമ്മുമായി അംഗീകൃത സ്‌റ്റോറുകളെ സമീപിക്കാം. ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്ഗോയിങ് കോളുകളുടെയും മെസേജുകള്‍, ഡാറ്റ, അല്ലെങ്കില്‍ പേയ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുമ്പോഴാണ് സിം ഉപയോഗത്തിലല്ലെന്ന് ട്രായ് കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com