10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം: തിങ്കളാഴ്ച മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധം

സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്‌നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ തിങ്കളാഴ്ച മുതല്‍ പുനഃസ്ഥാപിക്കും
e- way bill
പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകം.ഫയൽ
Updated on

കൊച്ചി: സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്‌നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ തിങ്കളാഴ്ച മുതല്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്.

ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം താത്കാലികമായി മരവിപ്പിച്ചതായി ജനുവരി ഒമ്പതിന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ ഉത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

ഉത്തരവ് പുനഃസ്ഥാപിക്കുന്നതോടെ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വില്‍പ്പന, ജോബ് വര്‍ക്ക്, സ്‌റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയവയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്. അതേസമയം ഇ- വേ ബില്‍ നടപ്പാക്കുന്നതിലെ സാങ്കേതികപ്പിഴവുകള്‍ സംബന്ധിച്ച് സ്വര്‍ണവ്യാപാരികള്‍ ഉന്നയിച്ച ഒരു ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടില്ലെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com