
ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ഒരേ ദൂരത്തിന് വ്യത്യസ്ത തുക ഈടാക്കുന്നുവെന്ന പരാതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ ഒല, യൂബര്‍ കമ്പനികള്‍ക്ക് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം(സിസിപിഎ).
കമ്പനികളോട് അവരുടെ വിലനിര്‍ണ്ണയ രീതികള്‍ വിശദീകരിക്കാനും, വിവേചനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് കണക്കുകളില്‍ സുതാര്യതയും നീതിയും ഉറപ്പാക്കാന്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ഉപയോഗിക്കുന്ന ഫോണുകളുടെ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള വിവേചനം സംബന്ധിച്ചുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃകാര്യ വകുപ്പ് സിസിപിഎ മുഖേന ഒല, ഉബര്‍ എന്നിവരില്‍ നിന്ന് പ്രതികരണങ്ങള്‍ തേടി നോട്ടീസ് അയച്ചതായി ജോഷി സമൂഹ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച എക്‌സ് പോസ്റ്റുകള്‍ക്ക് പിന്നാലെയാണ് നടപടി. ഒരേ സ്ഥലത്ത് നിന്ന് വിവിധ സ്മാര്‍ട്‌ഫോണുകളില്‍ റൈഡുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നിരക്കുകളില്‍ വരുന്ന വ്യത്യാസത്തെക്കുറിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് സംരംഭകന്‍ പോസ്റ്റ് പങ്കുവെച്ചത്. ഫോണിലെ ബാറ്ററി ലെവലുകളും പലപ്പോഴും റൈഡ് നിരക്കുകളെ സ്വാധീനിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക