
ന്യൂയോര്‍ക്ക്: ക്രിപ്റ്റോയില്‍ അമേരിക്കയെ ലോക തലസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിപ്റ്റോ കറന്‍സി യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വര്‍ക്കിങ് ഗ്രൂപ്പിന് രൂപം നല്‍കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
വൈറ്റ് ഹൗസ് എഐ പ്രതിനിധി ഡേവിഡ് സാക്സ് അധ്യക്ഷനായ വര്‍ക്കിങ് ഗ്രൂപ്പിനെ സ്റ്റേബിള്‍ കോയിനുകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികളെ നിയന്ത്രിക്കുന്ന ഒരു ഫെഡറല്‍ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് വികസിപ്പിക്കുന്നതിനാണ് ചുമതലപ്പെടുത്തുക. തന്ത്രപരമായ ദേശീയ ഡിജിറ്റല്‍ ആസ്തി ശേഖരം സൃഷ്ടിക്കുന്നത് വിലയിരുത്തുന്നതും വര്‍ക്കിങ് ഗ്രൂപ്പിന്റെ പരിധിയില്‍ വരും. ട്രഷറി സെക്രട്ടറിയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ചെയര്‍മാനും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ സ്ഥാപിക്കുന്നതിനോ പുറപ്പെടുവിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഏജന്‍സികളെ വിലക്കുന്ന മുന്‍ ഭരണകൂടത്തിന്റെ ഉത്തരവ് ട്രംപ് ഭരണകൂടം റദ്ദാക്കി. നവീകരണത്തെ അടിച്ചമര്‍ത്തുകയും യുഎസിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെയും ഡിജിറ്റല്‍ ഫിനാന്‍സില്‍ ആഗോള നേതൃത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു മുന്‍ ഉത്തരവ് എന്നും ട്രംപ് ഭരണകൂടം അവകാശപ്പെട്ടു.
'അമേരിക്കയെ ലോക ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന വാഗ്ദാനം ട്രംപ് നിറവേറ്റുകയാണ്.' - വൈറ്റ് ഹൗസ് വ്യാഴാഴ്ച പറഞ്ഞു.'ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കയെ ക്രിപ്റ്റോയില്‍ ലോക തലസ്ഥാനമാക്കുന്നതിന് ക്രിപ്റ്റോ നിര്‍മ്മിക്കുന്നതിനായി ഞങ്ങള്‍ ഒരു ആഭ്യന്തര വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാന്‍ പോകുന്നു.'- ഓവല്‍ ഓഫീസില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ സാക്‌സ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക