commercial lpg cylinder price reduced
commercial lpg cylinder price reducedഫയൽ

പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് 58.50 രൂപ കുറച്ചു

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
Published on

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

commercial lpg cylinder price reduced
ഒറ്റ മണിക്കൂറില്‍ മൂന്നുലക്ഷം ബുക്കിങ്ങ്; വാഹന വിപണിയെ ഞെട്ടിച്ച് ഷവോമി, എസ് യു വി വൈയു 7 ന് വന്‍ വരവേല്‍പ്‌

പുതിയ വില അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്. വില കുറയ്ക്കാനുള്ള തീരുമാനം ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ ആശ്വാസകരമാണ്.

commercial lpg cylinder price reduced
എന്താണ് ഇ - പാസ്‌പോര്‍ട്ട്?, എങ്ങനെ അപേക്ഷിക്കാം?, അറിയാം പ്രയോജനങ്ങള്‍

ജൂണ്‍ മാസത്തില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 24 രൂപ കുറച്ചിരുന്നു. വാണിജ്യ സിലിണ്ടര്‍ വില ഇതോടെ 1,723.50 രൂപയായിരുന്നു. നിശ്ചയിച്ചിരുന്നു. അതേസമയം ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Summary

Oil marketing companies have cut the price of 19 kg commercial LPG gas cylinders by Rs 58.50, effective 1 July.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com