
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം സ്വന്തമാക്കി ഓഹരി വിപണി ( share market) . 400ലധികം പോയിന്റ് മുന്നേറി ബിഎസ്ഇ സെന്‍സെക്‌സ് വീണ്ടും 81,000 എന്ന സൈക്കോളജിക്കല്‍ ലെവവലിന് മുകളില്‍ എത്തി. 443 പോയിന്റ് നേട്ടത്തോടെ 81,442ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 900ലധികം പോയിന്റ് മുന്നേറിയിരുന്നു.
വിദേശനിക്ഷേപത്തിന്റെ ഒഴുക്കും ഐസിഐസിഐസി ബാങ്ക്, റിലയന്‍സ് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതുമാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. എന്‍എസ്ഇ നിഫ്റ്റി 130 പോയിന്റ് ആണ് മുന്നേറിയത്. 24,750 എന്ന സൈക്കോളജിക്കല്‍ ലെവലിലാണ് നിഫ്റ്റി. പവര്‍ ഗ്രിഡ്, അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്‌സ്, സണ്‍ ഫാര്‍മ, ഐടിസി എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു ഓഹരികള്‍. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 65 ഡോളറിന് മുകളില്‍ എത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടം നേരിട്ട രൂപയൂടെ മൂല്യവും ഉയര്‍ന്നു. ഏഴുപൈസയുടെ നേട്ടത്തോടെ 85.80ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം തന്നെയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ