
ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ നിരവധി ഉപയോക്താക്കളെ ബാധിച്ചു. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ഇടപാടുകെളയും ബാധിച്ചു.
തുക അയക്കാനോ, സ്വീകരിക്കാനോ കഴിയാതെ വന്നതോടെ അനേകം ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെട്ടു. ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം വൈകീട്ട് 7:00 ന് ശേഷം യുപിഐ സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏകദേശം 2,750 പരാതികള്‍ ലഭിച്ചു.
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കാണ് പ്രധാനമായും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 7.50 വരെയുള്ള പരാതികളില്‍ 296 എണ്ണം ഗൂഗിള്‍ പേ ഉപയോക്താക്കളില്‍ നിന്നാണ്. അതേസമയം പേടിഎം ഉപയോക്താക്കളില്‍ 119 പരാതികള്‍ ലഭിച്ചു. എസ്ബിഐ ഉപയോക്താക്കളില്‍ നിന്നാണ് അധികം പരാതികള്‍ ഉണ്ടായത്. 376 എസ്ബിഐ ഉപയോക്താക്കളില്‍ പരാതികള്‍ അറിയിച്ചിത്. തുക അയക്കാന്‍ സാധിക്കുന്നില്ലെന്നും ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പരാതികള്‍ ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക