
ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്ങിന്റെ സബ് ബ്രാന്‍ഡ് ആയ സിഎംഎഫിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സിഎംഎഫ് ഫോണ്‍ 2 എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് വിവരം.
സിഎംഎഫ് ഫോണ്‍ 2ല്‍ 120 Hz റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് AMOLED പാനല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 2,500 nits വരെ പീക്ക് ബ്രൈറ്റ്നസ് ലഭിച്ചേക്കാം. 8GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജുമുള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റ് ഈ ഉപകരണത്തിന് കരുത്ത് പകരും. 50W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും ഇതിന് ലഭിച്ചേക്കാം. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള NothingOS 3.1 ആയിരിക്കാം ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് IP64 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്നാണ് സൂചന.
ഉപകരണത്തില്‍ 50MP പ്രൈമറി ഷൂട്ടര്‍, 8MP അള്‍ട്രാവൈഡ്, 2MP സെന്‍സര്‍ എന്നിവ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി, ഉപകരണത്തില്‍ 16MP ഫ്രണ്ട് കാമറ ഉണ്ടായിരിക്കാം. CMF ഫോണ്‍ 2 ന്റെ 8GB, 128GB വേരിയന്റുകള്‍ക്ക് 17,999 രൂപ വില പ്രതീക്ഷിക്കുന്നു. 8GB, 256GB വേരിയന്റിന് 19,999 രൂപയാണ് പ്രതീക്ഷിക്കുന്ന വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക